Erateco Natural

25 June 2026

ആഹാരമാണ് മരുന്ന്

ആഹാരമാണ് മരുന്ന്

ആഹാരം മരുന്നാകണമെങ്കിൽ നല്ല ശുദ്ധമായ ആഹാരം ആവശ്യമുള്ളപ്പോൾ കഴിക്കാനും ശരീരത്തിന് ആവശ്യമില്ലാതിരിക്കുമ്പോൾ കഴിക്കാതിരിക്കാനും അറിയണം. മനുഷ്യനൊഴികെ മറ്റുള്ള ജീവജാലങ്ങൾക്ക് അതിയാം ആയത് കാരണമാണ് മനുഷ്യന് മാത്രം അസുഖങ്ങളുടെ എണ്ണവും ആശുപത്രികളുടെ എണ്ണവും വർദ്ധിച്ചു വരുന്നത്. ഏത് അസുഖത്തെയും സ്വയം മാറ്റുവാനുള്ള കഴിവ് നമ്മുടെ ശരീര ഘടനയ്ക്കുണ്ട്; അതിനുള്ള സൗഹാര്യം മാത്രം ഒരുക്കിയാൽ മതിയാവും.

ഇന്നത്തെ തിരക്കേറിയ ലോകത്തിൽ ചില സൗഹര്യ-നിർബന്ധങ്ങൾ കൊണ്ടും, കോർപ്പറേറ്റ് കമ്പനികളുടെ വാക്കുകളും, പരസ്യങ്ങളും വിശ്വസിച്ചും, ആരോഗ്യനഷ്ടപ്പെടുത്തി രോഗികളായി നമ്മൾ ജീവിച്ചു പോവുകയാണോ വേണ്ടത്. എന്ത് കഴിക്കണം എങ്ങനെ കഴിക്കണം എന്ന് നമ്മുടെ കുട്ടികളെ പരിശീലിപ്പിക്കണം.

ഭക്ഷണ പദാർത്ഥങ്ങളിലെ മായങ്ങളും അവ കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെയും കുറിച്ച് നിങ്ങൾ സ്ഥിരമായി ധാരാളം കേൾക്കുന്നുണ്ടാവാം. എന്നാൽ അതിന് ഒരു പ്രതിവിധിയാണ് നമുക്കാവിശ്യം. ഏറ്റവും കൂടുതൽ മായം ചേർക്കുന്നത് ഭക്ഷ്യ എണ്ണകളിലാണെന്ന് പറയുന്നു. ശുദ്ധമായ ഭക്ഷണ സാധനങ്ങൾ തിരിച്ചറിയുവാനും അതു വാങ്ങി കഴിക്കുവാനും ഭാഗ്യം ഉണ്ടാവണം എന്നു സ്വാമി നിർമലാനന്ദഗിരി സരസ്വതി പറയുമായിരുന്നു. അങ്ങനെ ഒരു ഭാഗ്യം നിങ്ങൾക്ക് മുൻപിൽ എത്തിക്കുവാൻ എറാട്ടെക്കോയ്ക്ക് കഴിഞ്ഞതിൽ സന്തോഷിക്കുന്നു.

വാക മരച്ചക്കിൽ ആട്ടിയെടുക്കുന്ന എണ്ണയുടെ ഗുണങ്ങളിൽ മാറ്റം വരുന്നില്ലെന്ന് മാത്രമല്ല ഔഷധ ഗുണങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നു. കാരണം എണ്ണ അന്തരീക്ഷ താപനിലയേക്കാൾ ചൂടാവുന്നില്ല, പിന്നെ വാക മരത്തിന്റെ ഇല, കായ, തൊലി, വേര് എന്നിവ എല്ലാം ഔഷധമായി ഉപയോഗിച്ചിരുന്നു. തേങ്ങ, എള്ള്, കടല എന്നിവ ഉണക്കുന്നതും എണ്ണ തെളിയുവാൻ വയ്ക്കുന്നതും സൂര്യ വെളിച്ചത്തിലായതിനാൽ ഗുണങ്ങൾ ഏറെയാണ്. കൂടാതെ Refine ചെയ്ത് അതിലെ പോഷകങ്ങളെ മാറ്റുന്നുമില്ല. കേടുകൂടാതിരിക്കാൻ Preservatives ഒന്നും തന്നെ ചേർക്കുന്നില്ല. അതുകൊണ്ട് മരച്ചക്കെണ്ണ വളരെ ശ്രദ്ധയോടുകൂടി വേണം സൂക്ഷിക്കാൻ. സ്റ്റീൽ പാത്രം, കണ്ണാടി പാത്രം എന്നിവകളിൽ ഒരു കോട്ടൺ തുണി കെട്ടി വായു സഞ്ചാരം കിട്ടുന്നതുപോലെ സൂക്ഷിക്കുക.

മരച്ചക്കിൽ ആട്ടിയെടുക്കുമ്പോൾ മാത്രമേ ധാന്യങ്ങളുടെ പോഷകങ്ങൾ ഒട്ടും കുറയാതെ എണ്ണയിൽ ലഭിക്കുകയുള്ളൂ.

Food as Medicine — Thirukkural (947): "A person who eats beyond the body's capacity to burn the energy (food consumed), will develop all kinds of disease." — Thiruvalluvar